കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
“സാമൂഹ്യനീതി, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം എന്നിവയെ ആധാരമാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും സമത്വപരവും സ്വയംപര്യാപ്തവുമായ ജീവിത നിലവാരം ഉറപ്പാക്കുന്ന സമഗ്ര ഗ്രാമപഞ്ചായത്ത് സൃഷ്ടിക്കുക.”
ദൗത്യം
- ഗ്രാമപഞ്ചായത്തിലെ എല്ലാ ജനങ്ങൾക്കും ഗുണമേൻമയുള്ള അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുക.
- കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ശക്തിപ്പെടുത്തുക.
- കാർഷികം, മൃഗസംരക്ഷണം, ചെറുകിട സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുക.
- പ്രകൃതി വിഭവ സംരക്ഷണവും ഹരിത വികസനവും കാലാവസ്ഥാ സൗഹൃദ പ്രവർത്തനങ്ങളും നടപ്പിലാക്കുക.
- ജനപങ്കാളിത്തം, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കി മികച്ച പ്രാദേശിക സ്വയംഭരണ സംവിധാനം സൃഷ്ടിക്കുക.
- സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജനസേവനങ്ങൾ ലളിതവും വേഗത്തിലുമാക്കുക.