ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ദേലംപാടി ഗ്രാമപഞ്ചായത്ത് കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ദേലംപാടി ഗ്രാമപഞ്ചായത്ത് അടൂര്‍, ദേലംപാടി വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ പഞ്ചായത്താണ്. കുന്നുകള്‍, ചെരിവുകള്‍, വനഭൂമികള്‍, പയസ്വിനി പുഴ എന്നിവ ചേര്‍ന്ന പ്രകൃതി സൗന്ദര്യമാര്‍ന്ന പ്രദേശമായ ഇവിടെ കര്‍ണാടകത്തിന്റെ സാംസ്കാരിക സ്വാധീനം ശക്തമാണ്. തുളു, മലയാളം, മറാത്തി, കന്നഡ ഭാഷകള്‍ സംസാരിക്കുന്ന വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ ഇവിടെ സഹവസിക്കുന്നു. പള്ളങ്കോട് മുഹയുദ്ദീന്‍ ജമാഅത്ത് പള്ളിയും അടൂര്‍ മഹാലിംഗേശ്വരക്ഷേത്രവും തമ്മിലുള്ള സൗഹൃദബന്ധം പഞ്ചായത്തിന്റെ മതേതര പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. വിദ്യാഭ്യാസം, യക്ഷഗാനം, ഓലയെഴുത്ത്, സംസ്കൃതപഠനം തുടങ്ങിയ മേഖലകളിലൂടെ ദേലംപാടി സമ്പന്നമായ സാംസ്കാരിക പാരമ്പര്യം കൈവരിച്ചിരിക്കുന്നു.
കൂടുതൽ വായിക്കുക